e jalakam

ജാലകം

earn cash

Friday, March 19, 2010

ചൂട്‌

വേനല്‍ ചൂടില്‍ കേരളം വെന്തുരുകുകയാണ്. കേരളം മാത്രമല്ല, ലോകമാകെ ഉരുകുകയാണെന്ന് പറയേണ്ടിവരും. ആഗോള താപനത്തിന്റെ പരിണിതഫലം മനുഷ്യരാശിയുടെയൂം ലോകത്തിന്റെ തന്നെയും അവസാനത്തിലേക്കാണോ എന്ന് ഭയം തോന്നിക്കുമാറ് കാലക്രമങ്ങള്‍ താളം തെറ്റിയിരിക്കുന്നു. മണ്ണ്, ജലം, ആകാശം, വായു, അഗ്നി എന്നിങ്ങനെ പഞ്ചഭൂതങ്ങളെയും പരമാവധി മലിനപ്പെടുത്താന്‍ മനുഷ്യന്റെ അടങ്ങാത്ത ദുരയ്ക്ക് ഇതിനോടകം കഴിഞ്ഞിരിക്കുന്നു. വളരെ വൈകി. എങ്കിലും പ്രതീക്ഷയുടെ പച്ചപ്പുകളുമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിരലിലെണ്ണാമെങ്കിലും പരിസ്ഥിതി സ്‌നേഹികള്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നു. ഇനിയും വൈകിക്കൂട...തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും സമരനിരകള്‍ കെട്ടിപ്പടുക്കാന്‍.....

പ്രകൃതി നിറം മാറുന്നതിന്റെ സൂചനകള്‍ നല്‍കുന്ന എണ്ണിയാലൊടുങ്ങാത്തത്ര വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളുടെ പെരുവെള്ളപ്പാച്ചിലില്‍ ഏറെയും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അത്തരത്തില്‍ ഏതാനും വാര്‍ത്തകളിലേക്ക് ' വായിക്കേണ്ട വാര്‍ത്തകള്‍' കണ്ണ് തുറക്കുന്നു.......


കേരളം തിളയ്ക്കുന്ന കാര്യം മാത്രമേ ഉള്ളു എന്നത് റിപ്പോര്‍ട്ടിലെ പ്രധാന കുറവ്. എന്തുകൊണ്ടു തിളയ്ക്കുന്നു എന്നതിന്റെ വിശദാംശങ്ങളിലേക്ക് അന്വേഷിച്ചിറങ്ങേണ്ടത് നമ്മളാണ്... മലയാളത്തിലെ പ്രധാന പത്രങ്ങളിലൊന്നിന്റെ ഒന്നാം പേജില്‍ ഇത്തരം ഗഹനതകളിലേക്ക് തിരഞ്ഞു പോകേണ്ടതിന്റെ പരിമിതി മനസിലാക്കാം. ഇനി മുന്നോട്ട് വായിച്ചു പോകേണ്ടത് നമ്മളാണ്...

ഒറ്റ നോട്ടത്തില്‍ ഒരു സമാനതയുമില്ലെങ്കിലും തീര്‍ത്തും സമാനമായ മറ്റൊരു വാര്‍ത്തിയിലേക്കു കൂടി ' വായിക്കേണ്ട വാര്‍ത്തകള്‍' കണ്ണു തുറക്കട്ടെ..........

1 comment: