e jalakam

ജാലകം

earn cash

Sunday, March 28, 2010

ഒളിഞ്ഞു നോക്കുന്ന മൊബൈല്‍ ഫോണുകള്‍


ജീവവായു പോലെ നമുക്കിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഉപകരണമായിരിക്കുന്നു മൊബൈല്‍ ഫോണ്‍.  വ്യക്തികള്‍ തമ്മിലും ഭൂഖണ്ഡങ്ങള്‍ തമ്മിലുമുള്ള ദൂരം ഏതാനും അക്കങ്ങള്‍ ഡയല്‍ ചെയ്യുന്നത്ര ചെറുതാക്കിയ, ലളിതമാക്കിയ ഈ ഉപകരണം  കുറഞ്ഞത് കേരളത്തിലെയെങ്കിും സാമൂഹ്യ ജീവിതത്തില്‍ അത്രമേല്‍ സ്വാധീനം നേടിക്കഴിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെയാണ് ലോകത്തിലെ എല്ലാ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളും ഇന്ത്യയെയും പ്രത്യേകിച്ച്  'ദൈവത്തിന്റെ നാടി' നെയും ലക്ഷ്യമിടുന്നത്. 

എന്നാല്‍ ഒരു ആശയ വിനിമയോപാധി എന്നതില്‍ നിന്ന് കവിഞ്ഞ് സ്റ്റില്‍ ക്യാമറയും വീഡിയോ ക്യാമറയും അടക്കമുള്ള സൗകര്യങ്ങളും  ഒരു പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തന ശേഷിയും ആര്‍ജ്ജിച്ച ഒന്നായി വിനോദ ഉപാധിയും വാണിജ്യ ഉപാധിയുമായി ഈ ഉപകരണത്തിന് വേഷ പകര്‍ച്ച ഉണ്ടായതോടെ കാര്യങ്ങള്‍ ഏറെ മാറി മറിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലടക്കം ഈ അധിക സാധ്യതകള്‍ കറുത്ത ചിറകുവയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ആശയ വിനിമയത്തിലെ വിപ്ലവമെന്ന്  പറയാവുന്ന ബ്ലൂ ടൂത്ത് സംവിധാനമാണ് ഈ രംഗത്ത് ഏറെ ദുരുപയോഗം ചെയ്യപ്പെട്ടത്. ഇന്റര്‍നെറ്റ് സൗകര്യം കൂടി മൊബൈലില്‍ ലഭ്യമായതോടെ ഏതാണ്ട് പൂര്‍ത്തിയായി.
ക്യാമറക്കണ്ണുകള്‍ ഏറയൂം തേടിപ്പോകുന്നത് സ്ത്രീ ശരീരങ്ങളെയാണ്. അമ്മയെന്നോ പെങ്ങളെന്നോ ഭാര്യയെന്നോ മകളെന്നോ ഭേദമില്ലാതെ സ്ത്രീ ശരീരത്തെ ക്യാമറക്കണ്ണുകള്‍ കൊണ്ടു മാത്രം നോക്കുന്ന മനോരോഗികളായ ഒരു തലമുറ ഇതിനോടകം നമ്മുടെ നാടിന്റെ ഭാഗമായി കഴിഞ്ഞു. എവിടെയാണ് പിഴച്ചതെന്ന് തിരിഞ്ഞു നോക്കേണ്ട സമയം അതിക്രമിച്ചു. കൈപ്പിടിയില്‍ ഒളിച്ചു വയ്ക്കാവുന്ന മൊബൈല്‍ ഫോണിലെ അത്യാധുനിക ക്യാമറയുടെ കാഴ്ചപ്പുറത്തുനിന്ന് കേരളത്തിലെ ഒരു സ്ത്രീ ശരീരവും സുരക്ഷിതമല്ലെന്ന തിരിച്ചറിവില്‍ നിന്നു വേണം പ്രതിക്രിയകള്‍ക്കു തുടക്കമിടാന്‍.
' വായിക്കേണ്ട വാര്‍ത്തകള്‍' ഈ പരമ്പരയെ വീണ്ടും പ്രസിദ്ധീകരിക്കുന്നു. എല്ലാ അമ്മ പെങ്ങന്മാര്‍ക്കും 
പെണ്‍മക്കള്‍ക്കുമായി..........



(പത്രവാര്‍ത്ത വലുതായി കാണാന്‍ വാര്‍ത്തയില്‍ മൗസു കൊണ്ട് ഡബിള്‍ ക്ലിക് ചെയ്യുക)


സ്വകാര്യതയാണ് മൊബൈല്‍ ഫോണുകളുടെ ഏറ്റവും വലിയ പ്രയോജനമായി ഉയര്‍ത്തിക്കാട്ടുന്ന ഒന്ന്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വകാര്യതയുടെ നിരാസമാണ് ഈ ഉപകരണം സൃഷ്ടിക്കുന്നതെന്ന് കാണാം.

(പത്രവാര്‍ത്ത വലുതായി കാണാന്‍ വാര്‍ത്തയില്‍ മൗസു കൊണ്ട് ഡബിള്‍ ക്ലിക് ചെയ്യുക)



മുമ്പ് ക്യാമറ എന്നത് ഒരു അപൂര്‍വ വസ്തു മാത്രമായിരുന്നു. ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം അതനുസരിച്ച് കുറവും. ഓരോ ചെറിയ ഗ്രാമത്തിലും ഒരു ചെറിയ സ്റ്റുഡിയോ ഉണ്ടാകും. ഒരു പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ളതോ, ഗ്രൂപ്പോ ആയ ഫോട്ടോ എടുക്കണമെങ്കില്‍ സ്റ്റുഡിയോയില്‍ ചെന്നേ പറ്റുമായിരുന്നുള്ളു. ഇത്തിരി കാശ് കൈയ്യിലുള്ള കുഞ്ഞച്ചന്മാര്‍ക്കേ കൊണ്ടു നടക്കാവുന്ന ക്യാമറ ഉണ്ടായിരുന്നുള്ളു. പിന്നീട് ഓട്ടോ ഫോക്കസ് ക്യാമറകളുടെ കാലമായി. വലിയ വിസ്മയകരമായ ഛായാഗ്രാഹണം ഒന്നുമുണ്ടായില്ലെങ്കിലും അത്യാവശ്യ ചിത്രങ്ങളെടുക്കാന്‍ അതു മതിയായിരുന്നു. അതിനും ശേഷം ഡിജിറ്റല്‍ സംവിധാനം രംഗം കീഴടക്കി. ചിത്രങ്ങളുടെ കൈമാറ്റം ഇതോടെ കൂടുതല്‍ എളുപ്പമായി. ഫോട്ടോ ഗ്രാഫിക് ഫിലിമിന്റെ അസൗകര്യങ്ങളില്‍ നിന്ന് ഛായാഗ്രാഹകന്‍  മുക്തനായി. എന്നാല്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകള്‍ എന്ന സ്ഥിതിയിലേക്ക് ഫോട്ടോ ഗ്രാഫി മാറിയത് മൊബൈല്‍ ഫോണുകളില്‍ ക്യാമറ വന്നതോടെയാണ്. വേണ്ടതിലും വേണ്ടാത്തതിലുമെല്ലാം ക്യാമറക്കണ്ണുകള്‍ പതിയാന്‍ തുടങ്ങിയതും ഇതോടെയാണ്..........




(പത്രവാര്‍ത്ത വലുതായി കാണാന്‍ വാര്‍ത്തയില്‍ മൗസു കൊണ്ട് ഡബിള്‍ ക്ലിക് ചെയ്യുക)




കഥകള്‍ അവസാനിക്കുന്നില്ല. ഇവയൊന്നും അകലെയെങ്ങോ നടക്കുന്ന കാര്യങ്ങളല്ല. നിങ്ങളുടെ ചുറ്റുവട്ടത്തും ഇതെല്ലാം നടക്കുന്നു. നിങ്ങളുടെ മൊബൈലിലും ഇത്തരം ഏതെങ്കിലും ഒരു ചിത്രം ഉണ്ടായേക്കാം. അത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ ദയവു ചെയ്ത് നമ്മുടെ വീടിനെപ്പറ്റി ഒന്നോര്‍ക്കുക... 

(പരമ്പരയ്ക്ക് ദേശാഭിമാനി ദിനപത്രത്തോട് കടപ്പാട്)
www.godskeralam.blogspot.com





No comments:

Post a Comment