e jalakam

ജാലകം

earn cash

Sunday, March 21, 2010

'ക്രൂര' വിനോദ സഞ്ചാരം

ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങള്‍ക്ക് മാത്രമുള്ളതാണോ എന്നു തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. ദൈവങ്ങള്‍ പഞ്ചഭൂത സൃഷ്ടമല്ലാത്തതിനാല്‍ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കാവശ്യമുള്ളതു പോലെ ഭക്ഷണം ആഗിരണം ചെയ്യുകയോ വിസര്‍ജ്ജ്യം ബഹിര്‍ഗമനം ചെയ്യുകയോ വേണ്ടതില്ലായിരിക്കാം. ഈ സംഗതി തിരിച്ചറിഞ്ഞിട്ടാണോ മലയാള നാടിന്റെ നയനഭംഗി ആസ്വദിക്കാനെത്തുന്നവരെ സ്വീകരിക്കുന്നതിന് നമ്മള്‍ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തലക്കുറി വാചകം കേരളം എന്നതിന് പകരമെന്ന പോലെ കണ്ടെത്തിയതെന്ന് സന്ദേഹിക്കണം. പ്രത്യേകിച്ചും താഴെ ചേര്‍ക്കുന്ന വാര്‍ത്ത വായിക്കുമ്പോള്‍ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുണ്ടാകൂ.....



ഇതിനെ ക്രൂര വിനോദ സഞ്ചാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഇത് കുമരകത്തിന്റെ മാത്രം പ്രശ്‌നമല്ല; വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും. കേരളത്തിലെ എല്ലാ നാല്‍ക്കവലകളുടെയും പ്രശ്‌നമാണ്. ഒന്നു മൂത്ര ശങ്ക തീര്‍ക്കണമെങ്കില്‍ കേരളത്തിലെയും കേരളത്തില്‍ വരുന്നവരുമായ യാത്രികരായ സ്ത്രീകള്‍ എന്തു ചെയ്യണം? ആര്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ളത്? പുരുഷന്മാര്‍ എങ്ങനെയും ചെറിയ മറകിട്ടിയാല്‍ കാര്യം സാധിക്കുമെന്ന് കരുതാം. വന്‍ നഗരങ്ങളെന്നോ ഗ്രാമാന്തരങ്ങളെന്നോ വ്യത്യാസമില്ലാതെ ഇക്കാര്യത്തിലെങ്കിലും ' സോഷ്യലിസം' നടപ്പാക്കുന്നല്ലോ എന്ന് ചിലര്‍ക്കു വേണമെങ്കില്‍ ആശ്വാസം കൊള്ളാം. മൂത്രപ്പുര ഉള്ള ഇടങ്ങളിലാകട്ടെ കയറിച്ചെന്നാല്‍ ബോധക്ഷയം വരുമെന്ന സ്ഥിതിയാണ് താനും. വൃത്തിയുടെയും ആരോഗ്യത്തിന്റെയും സ്വന്തം നാട്ടുകാര്‍ എന്ന് ഊറ്റം കൊള്ളുന്നവരുടെ ഏറ്റവും ലക്ഷണം കെട്ട മനോരോഗത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി മാറുകയാണ് ഉള്ളതും ഇല്ലാത്തതുമായ പൊതു മൂത്രപ്പുരകള്‍.......'  വായിക്കേണ്ട വാര്‍ത്തകള്‍'ക്കും കുറ്റബോധം കൊണ്ട് തല താഴുന്നു..........
'ക്രൂര' വിനോദ സഞ്ചാരത്തിന്റെ ഒരു നേര്‍കാഴ്ച കൂടി പത്രം നേരത്തെ പറഞ്ഞത് ' വായിക്കേണ്ട വാര്‍ത്തകള്‍'ക്കും 'ക്ക് എടുത്തു പറയാനുണ്ട്. ആദ്യം പരിശോധിച്ച വിനോദ സഞ്ചാര കഥാകഥനത്തില്‍ നിന്ന് ഏറെ വ്യത്യസ്തമെങ്കിലും അത്രയും തന്നെ സമാനതകളുമുണ്ട് ഈ കഥയിലും......



പക്ഷിവേട്ടക്കാര്‍ നീര്‍പ്പക്ഷികളെ മുഴുവന്‍ കൊന്നും തിന്നും തീര്‍ത്തു കഴിഞ്ഞാല്‍ പിന്നെ നീര്‍പ്പക്ഷി സംരക്ഷണത്തിനുള്ള വനം വകുപ്പ് ഓഫീസ് തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞു; മിടുക്കന്മാര്‍!!!

ഈ ദീര്‍ഘ ദര്‍ശനവും കാര്യ ശേഷിയും എല്ലാവരും കാട്ടിയിരുന്നെങ്കില്‍ എന്നേ ദൈവത്തിന്റെ സ്വന്തം നാട് ഒരരുക്കാക്കാന്‍ സാധിക്കുമായിരുന്നു. കണ്ടു പഠിക്കു സാറന്മാരേ ഈ മിടുക്കന്മാരെ. അധികം താമസിയാതെ തന്നെ വനം വകുപ്പെന്ന വകുപ്പും അതിലെ ജീവനക്കാരെയും പിരിച്ചു വിടാന്‍ സാധിക്കുമെന്ന് വിശ്വസിക്കട്ടെ........
(മുകളില്‍ ചേര്‍ത്ത വാര്‍ത്തകള്‍ക്ക് കേരള കൗമുദിയോട് കടപ്പാട്.)

No comments:

Post a Comment