e jalakam

ജാലകം

earn cash

Monday, March 29, 2010

ദൂരന്തങ്ങള്‍ ആരെയാണ് വേദനിപ്പിക്കുന്നത്?



നാടിനെ വേദനിപ്പിച്ച ദുരന്തം എന്നൊക്കെ പലപ്പോളും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ പത്രക്കാര്‍ വെറുതെ ഒരു ഇഫക്ടിന് ഇങ്ങനെയൊക്കെ എഴുതി വിടുന്നതല്ലാതെ ആരെയെങ്കിലും എന്തെങ്കിലും വേദനിപ്പിക്കുന്നുണ്ടോ? എല്ലാവരോടുമല്ല ഈ ചോദ്യം ഭൂരിപക്ഷത്തോടാണ്.
അടുത്തിടെ നമ്മള്‍ ആഘോഷിച്ചത് കോട്ടയം താഴത്തങ്ങാടിയില്‍ യാത്രക്കാരുമായി ബസ് മീനച്ചിലാറിലേക്ക് മറിഞ്ഞുണ്ടായ ദുരന്തമാണ്. ദുരന്തം നടന്ന പ്രദേശത്ത് തിങ്ങിക്കൂടി നിന്ന് മൊബൈല്‍ ചിത്രങ്ങളെടുക്കാന്‍ തിരക്കു കൂട്ടിയ ജനക്കൂട്ടം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന നാണം കെട്ട വാര്‍ത്തയും വര്‍ത്തമാന മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞു.
ആ അപകടം നമ്മുടെ മാധ്യമ സുഹൃത്തുക്കളെല്ലാം മത്സരിച്ച് റിപ്പോര്‍ട്ടു ചെയ്തു. പരമാവധി ഒരു കണിക പോലും വിട്ടു പോകാതിരിക്കാന്‍ അവര്‍ അനിതര സാധാരണമായ ജാഗ്രത കാട്ടുകയും ചെയ്തു. ഇത്തരം ജാഗ്രതയുടെ പാരമ്യമാണല്ലോ മലയാളത്തിലെ ഒന്നാം നമ്പര്‍ വര്‍ത്തമാന പത്രത്തെ സ്വന്തം ചെലവില്‍ അപകടത്തിനിരയായ ബസ് വിദഗ്ദരെക്കൊണ്ട് പരിശോധിപ്പിച്ച് വാര്‍ത്ത സൃഷ്ടിച്ചതിലൂടെ നമുക്കു കൂടുതല്‍ അനുഭവവേദ്യമായത്. എന്നാല്‍ ഈ മാധ്യമങ്ങള്‍ (മനപ്പൂര്‍വമാകില്ലെന്ന് വിശ്വസിക്കുന്നു) കാണാതെ പോയ ഒരു 'സ്‌റ്റോറി' ഈ നാട്ടിലിറങ്ങാത്ത ഒരു മലയാള പത്രം പ്രസിദ്ധീകരിച്ചു. ഈ നാട്ടിലിറങ്ങാത്തതായതു കൊണ്ടാണോ ഈ പത്രത്തിന് അത്തരമൊരു വാര്‍ത്ത പ്രസി്ദ്ധീകരിക്കാന്‍ ധൈര്യമുണ്ടായത് എന്ന് ചോദിക്കുന്നില്ല.
ദുരന്തങ്ങള്‍ ആരെയെല്ലാം എങ്ങനെയെല്ലാം വേദനിപ്പിക്കും എന്നതിന് ഇതില്‍ കവിഞ്ഞ ഉദാഹരണം വയ്ക്കാനില്ല. മലയാളം പത്രം എന്ന ഗള്‍ഫിലിറങ്ങുന്ന വര്‍ത്തമാന പത്രത്തിലാണ് ഈ വാര്‍ത്ത വന്നത്. ' വായിക്കേണ്ട വാര്‍ത്തകള്‍' ആ വാര്‍ത്ത ഇവിടെ ചേര്‍ക്കുന്നു.


മലയാളം ന്യൂസിന്റെ കോട്ടയം ലേഖകന്‍ എസ് സനല്‍ ആണ് ഇത് റിപ്പോര്‍ട്ടു ചെയ്തത്.



'വായിക്കേണ്ട വാര്‍ത്തകള്‍ക്കായി' ഈ വാര്‍ത്ത സമ്പാദിച്ചു തന്നതിന്ചന്ദ്രിക ദിന പത്രത്തിന്റെ കോട്ടയം ബ്യൂറോ ചീഫ് അബ്ബാസ് നടയ്ക്കമ്യലിലിനോട് കടപ്പാട്.






No comments:

Post a Comment